ഏഷ്യൻ ഗെയിംസിന്റെ 13-ാം ദിനത്തിൽ ആകെ സ്വര്‍ണനേട്ടം പതിനഞ്ചാക്കി ഉയര്‍ത്തി മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ. വനിതകളുടെ ബോക്സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 75 ആയി ഉയർന്നു. വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗ് ഫൈനലിൽ ചൈനീസ് തായ്പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി 13-ാം സ്വർണം സ്വന്തമാക്കി. പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില്‍ ഇന്ത്യയുടെ സുജീത് കൽക്കൽ സ്വര്‍ണം നേടി. ബോക്സിംഗിൽ 80 കിലോഗ്രാം വഭാഗത്തില്‍ കൊറിയയുടെ മിന്സ്യോംഗിനെ തോല്പിച്ച് ഇന്ത്യയുടെ അങ്കുഷ് സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനഞ്ചായി.
മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ
