പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മന്ത്രി ഒജെ ജനീഷ്. കണ്ണൂരിൽ തനിക്ക് നേരെ നടന്ന അക്രമത്തിൽ ഗൂഢാലോചന നടന്നു, കോടിയേരി അനുസ്മരണത്തിന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉള്ളവർ കണ്ണൂരിൽ പോയില്ല തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അക്രമം തുടരാൻ, മന്ത്രിയെ വഴിയിൽ തടയുമെന്ന് ഒരു എംഎൽഎ തന്നെ പറയുന്നു. ഇങ്ങനെ അക്രമം അഴിച്ചു വിട്ടാൽ എങ്ങനെ നാട്ടിൽ ക്രമസമാധാനം ഉണ്ടാകും. ഒരു യുവജന സംഘടന ഇങ്ങനെ ചെയ്യാൻ പാടുണ്ടോയെന്നും മന്ത്രി ജനീഷ് ചോദിച്ചു. ഞങ്ങളും പ്രതിപക്ഷത്ത് ഇരുന്നപ്പോൾ കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ട് പക്ഷേ ആരുടെയും വാഹനം തകർത്തിട്ടില്ല, കഴിഞ്ഞ ദിവസം എൻ്റെ വാഹനം ആക്രമിച്ചു കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞു ഞാൻ ആശുപത്രിയിൽ പോയി കിടന്നില്ല, പത്തിടത്താണ് പ്രതിഷേധം നടന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ തനിക്ക് നേരെ നടന്ന അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഒജെ ജനീഷ്
