ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി ഇന്ത്യയില്‍ വരും മാസങ്ങളില്‍ പുതിയ രണ്ട് ഷോറൂമുകള്‍ കൂടി തുറക്കും. നിലവില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ ഫെരാരിക്ക് ഷോറൂമുകള്‍ ഉണ്ട്. ചെന്നൈയിലും അഹമ്മദാബാദിലുമാണ് പുതിയ ഷോറൂമുകള്‍ വരുന്നത്. വിവിധ കാലഘട്ടങ്ങളിലെ ഫെരാരി മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന യൂണിവേഴ്സോ ഫെരാരി ഇന്ത്യയുടെ ഉദ്ഘാടന വേദിയിലാണ് ഈ പ്രഖ്യാപനം. ഈ പ്രദര്‍ശനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഫെരാരിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ലൂസ് ഇവിയുടെ ഇന്ത്യയിലെ അവതരണമായിരുന്നു. ഫെരാരിയുടെ ആദ്യത്തെ അഞ്ച് സീറ്റര്‍ വാഹനം കൂടിയാണിത്. 1075 ബിഎച്ച്പി കരുത്തും 990 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ വിലയോ ബുക്കിങ് തീയതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2027ന്റെ തുടക്കത്തില്‍ ഇത് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
