സംസ്ഥാനത്ത് അതിതീവ്ര മഴ. മഴക്കെടുതിയില്‍ അഞ്ചു മരണം. തിരുവനന്തപുരത്ത് മല്‍സ്യബന്ധനത്തിനു പോയ അഞ്ചു പേരെ കാണാതായി. കോട്ടയത്തും ഇടുക്കിയിലും മലയോരങ്ങളില്‍ ഉരുള്‍പൊട്ടി. പലയിടങ്ങളിലും വെള്ളപ്പൊക്കം. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളിലേക്ക് ഉരുള്‍പൊട്ടിയ മണ്ണു വീണു. ഇവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണി മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ […]
കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു
റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി. ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഉത്തരവിറക്കിയത്.
മൊറോക്കോയില്‍ നിന്ന് സ്പെയിനിലേക്ക് വന്‍ അനധികൃത കുടിയേറ്റം
മൊറോക്കോയില്‍ നിന്ന് സ്പെയിനിലേക്ക് വന്‍ അനധികൃത കുടിയേറ്റം. 24 മണിക്കൂറിനിടെ സ്പെയിനിന്റെ അധീനതയിലുള്ള സെവൂത്തയിലേക്ക് 60,000 അനധികൃത കുടിയേറ്റക്കാര്‍ എത്തിയെന്നും, അനധികൃത കുടിയേറ്റത്തിനിടെ കടലില്‍ 57 പേര്‍ മുങ്ങി മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടല്‍ മാര്‍ഗം അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരികെ മൊറോക്കോയിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് സ്പെയ്ന്‍ സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് കുടിയേറ്റം നടക്കുന്നത്. സുപ്രീംകോടതി വിധിയെ മനുഷ്യക്കടത്ത് സംഘങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് സെവൂത്തയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കാരണമായതെന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ […]
സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു
മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്/ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട പമ്പ (മടമൺ സ്റ്റേഷൻ), കോട്ടയം മണിമല (പുല്ലക്കയാർ സ്റ്റേഷൻ), എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട പമ്പയിൽ (മലക്കര സ്റ്റേഷൻ), മഞ്ഞ അലർട്ടാണ്. മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ […]
ധനലക്ഷ്മി ബാങ്കിന്റെ ആദ്യപാദത്തില്‍ മികച്ച മുന്നേറ്റം
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ മികച്ച മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റലാഭം 104 ശതമാനം ഉയര്‍ന്ന് 24.91 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 12.18 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 33.28 കോടി രൂപയില്‍ നിന്ന് 51.45 കോടി രൂപയായും ഉയര്‍ന്നു. മൊത്തം വരുമാനം 484.25 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 407.06 കോടി രൂപയായിരുന്നു. മൊത്തം ബിസിനസ് 35,190 […]
എ.ഐയെ നിരീക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
ഡീപ്‌ഫേക്കുകള്‍, എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങള്‍, ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുന്ന എ.ഐ. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമപ്രകാരം ചാറ്റ്ബോട്ടുകളോ മറ്റ് എ.ഐ. സങ്കേതങ്ങളോ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാന്‍ ലേബലോ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കോ നിര്‍ബന്ധമാകും. ഓപ്പണ്‍ എ.ഐ., ഡീപ് സീക്ക് ഉള്‍പ്പെടെയുള്ള എ.ഐ. കമ്പനികളുടെ പ്രവര്‍ത്തനങ്ങളും ഇവര്‍ നിരീക്ഷിക്കും. നിയമലംഘനങ്ങള്‍ രഹസ്യമായി അറിയിക്കാന്‍ […]
ടൈം ട്രാവല്‍ ത്രില്ലര്‍ ചിത്രം ‘ഒറിജിനല്‍’ ടൈറ്റില്‍ പുറത്ത്
ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഒറിജിനല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈം ട്രാവല്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ഹര്‍ഷാദ് നിര്‍വഹിക്കുന്നു. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലീം […]
‘ഹരിവരാസന’ത്തില്‍ സൈജു കുറുപ്പിനൊപ്പം യോഗി ബാബുവും
സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബു പ്രധാന വേഷത്തില്‍ എത്തുന്നു. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ഡോ. കെ. അമ്പാടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം യോഗി ബാബു അഭിനയിക്കുന്ന വിവരം സൈജു കുറുപ്പാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് […]
ക്യു9 എസ്യുവി കൂടി ഔഡിയുടെ വാഹന നിരയിലേക്ക്
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ വാഹന നിരയിലേക്ക് പുതിയൊരു എസ്യുവി കൂടി എത്തിയിരിക്കുകയാണ്. ഔഡിയുടെ വാഹന നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍ എന്ന് വിശേഷിപ്പിക്കുന്ന ക്യു9 എസ്യുവിയാണ് ഔഡിയുടെ ഫ്ള്ഗ്ഷിപ്പ് എസ്യുവി പട്ടം സ്വന്തമാക്കി എത്തിയിരിക്കുന്നത്. ഔഡി വാഹനങ്ങളില്‍ ആദ്യമായാണ് 9 എന്ന അക്കം ചേര്‍ത്തുള്ള ഒരു മോഡല്‍ എത്തുന്നത്. സ്ലോവാക്യയിലെ ഔഡിയുടെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ വാഹനം 2027-ന്റെ പകുതിയോടെ മാത്രമേ ഇന്ത്യയില്‍ എത്തൂ. ഈ വാഹനത്തിന്റെ വില 1,08,400 യൂറോയാണ് (1.18 കോടി […]
യുദാസിന്റെ വാല്‍
മൂന്നു പതിറ്റാണ്ടുകളിലൂടെ രചിച്ച പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏതാനും പുതിയവയുമുണ്ട്. ഇതിലെ പല കഥകളും പ്രതീകാത്മകങ്ങളാണ്. ഉപരിപ്ലവമായ അര്‍ത്ഥങ്ങള്‍ മാത്രമല്ല ഉള്ളത്. കൂടാതെ ചിലവ ശാസ്ത്ര മനഃശാസ്ത്ര തലങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. ‘യുദാസിന്റെ വാല്‍’. ജോണ്‍സണ്‍ പി ജെ. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 180 രൂപ.
