എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ. വിറളിപൂണ്ടാണ് ഗണേഷ് കുമാർ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും സ്വന്തം പിതാവിനോട് അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് അറിയാമെന്നും, സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.
ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ
