വിജയ് സേതുപതി നായകനായ പാന്‍-ഇന്ത്യന്‍ ചിത്രം ‘സ്ലം ഡോഗ്-33 ടെംപിള്‍ റോഡി’ലെ സറീന വഹാബ് കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ അമ്മയായ സുബൈദ എന്ന കഥാപാത്രത്തെയാണ് സറീന വഹാബ് അവതരിപ്പിക്കുന്നത്. സംയുക്തയാണ് നായിക. ജീവിതം അവസാനിപ്പിക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയതും വിശപ്പ് സഹിക്കാനാവാതെ ഭിക്ഷ യാചിക്കേണ്ടിവന്നതുമെല്ലാം സുബൈദ ഓര്‍ത്തെടുക്കുന്നതാണ് ഗ്ലിംപ്സിലുള്ളത്. തബു, കന്നഡ താരം ദുനിയ വിജയ് കുമാര്‍, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും താരനിരയിലുണ്ട്. രചന, സംവിധാനം – പുരി ജഗനാഥ്, നിര്‍മാതാക്കള്‍ – പുരി ജഗനാഥ്, ചാര്‍മി കൗര്‍, ജെ.ബി. നാരായണ്‍ റാവു കോണ്‍ഡ്രോള്ള. സംഗീതം – ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍, ഛായാഗ്രഹണം – സാം കെ. നായിഡു.
‘സ്ലം ഡോഗ്-33 ടെംപിള്‍ റോഡ്’ ഗ്ലിംപ്സ് വീഡിയോ
