സൈജുകുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ‘തേര്‍ഡ് മര്‍ഡര്‍’ ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസായി. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, റിയാസ് നര്‍മ്മകല, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേര്‍ഡ് മര്‍ഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. കഥ – എം. എസ്. ഫൈസല്‍ ഖാന്‍, സംവിധാനം – സുനില്‍ ഇബ്രാഹിം, നിര്‍മാണം – സുദര്‍ശനന്‍ കാഞ്ഞിരംകുളം, സംഗീതം & പശ്ചാത്തല സംഗീതം – മെജോ ജോസഫ്, ഛായാഗ്രഹണം – സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ – വി. സാജന്‍. സ്വര്‍ണലയ സിനിമാസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
