വാട്‌സ്ആപ്പ് അക്കൗണ്ട് ബാന്‍ ചെയ്യപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി കമ്പനി. വാട്‌സ്ആപ്പിന്റെ ഔദ്യോഗിക പേജില്‍ ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അനാവശ്യ സന്ദേശങ്ങള്‍ അയക്കുക, ഓട്ടോമേറ്റഡ് ടൂളുകള്‍ ഉപയോഗിക്കുക, തുടര്‍ച്ചയായി ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ അയക്കുക, മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിക്കുക തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍ വരും. അനധികൃത മാര്‍ഗങ്ങളിലൂടെ ലഭിച്ച കോണ്‍ടാക്ട് ലിസ്റ്റുകള്‍ ഉപയോഗിക്കുന്നതും കര്‍ശന നടപടിക്ക് കാരണമാകും. ഒരു തവണത്തെ പ്രവര്‍ത്തി കൊണ്ട് ബാന്‍ ചെയ്യപ്പെടില്ലെങ്കിലും, ഇത്തരം അക്കൗണ്ടുകളെ കണ്ടെത്താന്‍ സാങ്കേതികവിദ്യയും റിപ്പോര്‍ട്ടുകളും ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി ഇത് ലംഘിക്കുന്ന പക്ഷം മുന്നറിയിപ്പില്ലാതെ തന്നെ അക്കൗണ്ട് ബാന്‍ ചെയ്യപ്പെടും.
വാട്‌സ്ആപ്പ് അക്കൗണ്ട് ബാന്‍ ചെയ്യാതിരിക്കാന്‍?
