സമാനമായ സാഹചര്യങ്ങളില്‍ നടന്ന ചില ദുരൂഹമരണങ്ങളുടെ അന്വേഷണം കേരള പോലീസിനെ കൊണ്ടുചെന്നെത്തിക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് പോലീസ് മനഃപൂര്‍വ്വം രേഖപ്പെടുത്താതെപോയ ആ ക്രൂരതയിലേക്കാണ്. 30 വര്‍ഷങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തില്‍ ഒരു ജനസമൂഹം നേരിടേണ്ടിവന്ന ഭരണകൂടഭീകരതയിലേക്ക്… ആ കൊലപാതകങ്ങളുടെ ചുരുളുകള്‍ ആണ്ടുകിടക്കുന്നത് അവിടെയാണ്… അങ്ങ് വയനാട്ടില്‍… പ്രശസ്ത ഫോട്ടോഗ്രാഫര്‍ മോഹനചന്ദ്രന്റെ ഓര്‍മ്മക്കുറിപ്പുകളിലൂടെ വയനാടന്‍ കഥ പറഞ്ഞുപോകുന്ന മനോഹരമായ ഒരു മിസ്റ്ററി ത്രില്ലര്‍. ‘മിസ്റ്റി’. മൂന്നാം പതിപ്പ്. ശ്രീനി ഇളയൂര്‍. ഡിസി ബുക്‌സ്. വില 237 രൂപ.
