വിക്രം പ്രഭുവിനെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സിറ്റി ഓഫ് ഗോള്‍ഡ്’ ചിത്രത്തിന്റെ തെലുങ്ക് ഗ്ലിംപ്‌സ് പുറത്തുവിട്ടു. ശിവാത്മിക രാജശേഖര്‍ ആണ് നായിക. നിര്‍മ്മാതാക്കളായ റോമിയോ പിക്‌ചേഴ്‌സ് ഉടമ രാഹുലും അമല ഷാജിയും ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമാണ് ഗ്ലിംപ്‌സും പുറത്ത് വിട്ടിരിക്കുന്നത്. അളഗം പെരുമാള്‍, ജാഫര്‍ ഇടുക്കി, ജി എം സുന്ദര്‍, വസുന്ധര, സുനില്‍ സുഗത, ജയകുമാര്‍, മൗറിഷ് ദാസ്, ബാല ഹാസന്‍, ലിസി ആന്റണി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം – കാര്‍ത്തിക് ഷരാജ്. സംഗീതം – യുവന്‍ ശങ്കര്‍ രാജ.
