Untitled Design 2026 10 01T110549.431

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ ഇന്ത്യ സഖ്യം കോടതിയെ സമീപിച്ചേക്കും. നിലവിൽ സുപ്രീം കോടതിയിൽ ഉള്ള പൊതുതാല്പര്യ ഹർജി അഞ്ചംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത തകർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഹർജി നൽകുക. അതേസമയം വോട്ടുകൊള്ളക്കെതിരെ ഒറ്റക്കെട്ടായി സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുമ്പോൾ സഖ്യത്തിലെ ഭിന്നത ശക്തമായി ഉന്നയിക്കാൻ ബിജെപിയിൽ ധാരണയായി. പല പ്രമുഖ നേതാക്കളും സഖ്യം വിട്ടത് ചർച്ചയാക്കും. ഇന്നലത്തെ യോഗത്തിൽ അരവിന്ദ് കെജ്‍രിവാളിന്‍റെയും എം കെ സ്റ്റാലിന്‍റെയും അസാന്നിധ്യം ബിജെപി ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *