3 13

അനൂപ് മേനോനും ഐശ്വര്യ മിഥുന്‍ കോറോത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ചിരം’ ഒക്ടോബര്‍ 9ന് റിലീസിന്. 90′ കളിലെ പ്രണയ കാവ്യമായ ‘ചിര’ത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ പ്രശസ്തമായ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും വിശ്വഭാരതി സര്‍വ്വകലാശാലയും കൊല്‍ക്കത്ത ജീവിതവും കാണാം. ‘ബാവുള്‍- സംഗീതവും ജീവിതവും’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനായി കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ എത്തുന്ന സീത എന്ന മലയാളി പെണ്‍കുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു. ശ്രീകാന്ത് മുരളി,ഷെല്ലി കിഷോര്‍, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *