ഗെയിമിംഗ്, സിനിമാ മേഖലകളില്‍ ക്രിയേറ്റീവായി ഉപയോഗിക്കാവുന്ന തങ്ങളുടെ എഐ പ്ലാറ്റ്ഫോമുകള്‍ വിപുലീകരിച്ച് ഗൂഗിള്‍. സിംപിള്‍ പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് വിഡിയോ ഗെയിമുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ‘പ്ലേഗ്രൗണ്ട്’ എന്ന എഐ അധിഷ്ഠിത പ്ലാറ്റ്ഫോം ഗെയിമിംഗ് കമ്പനിയായ യൂണിറ്റിയുമായി ചേര്‍ന്ന് ഗൂഗിള്‍ അവതരിപ്പിച്ചു. ഇതിനുപുറമെ, ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ഗൂഗിളിന്റെ ‘ഫ്‌ലോ’ സിനിമാ നിര്‍മ്മാണ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗെയിമിംഗ് വിപണിയില്‍ എഐ യുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നീക്കം. ഈ വര്‍ഷം അവസാനത്തോടെ ‘യൂണിറ്റി സ്പാര്‍ക്ക്’ സാങ്കേതികവിദ്യ കൂടി ഇതില്‍ ഉള്‍പ്പെടുത്തും. അഞ്ച് എഐ സഹായത്തോടെയുള്ള സിനിമകള്‍ 2026-ലെ ഐ.എഫ്.എഫ്.ഐ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.
‘പ്ലേഗ്രൗണ്ട്’, ‘ഫ്‌ലോ’ പ്ലാറ്റ്ഫോമുകളുമായി ഗൂഗിള്‍
