മുത്തൂറ്റ് മൈക്രോഫിന്‍ രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തി 15,323 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വളര്‍ച്ച. വാര്‍ഷികാടിസ്ഥാനത്തില്‍ 23.9 ശതമാനം വര്‍ധന. 2,900 കോടി രൂപയുടെ പുതിയ വായ്പകളാണ് രണ്ടാം പാദത്തില്‍ വിതരണം ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനവും, തൊട്ടു മുന്‍പത്തെ ഒന്നാം പാദത്തേക്കാള്‍ 10 ശതമാനവും വര്‍ധന. 453 കോടി രൂപയുടെ സ്വര്‍ണവായ്പകളും ഇക്കാലയളവില്‍ വിതരണം ചെയ്തു. സ്മോള്‍ ആന്‍ഡ് മൈക്രോ എന്റര്‍പ്രൈസ് ഇന്‍ഡിവിജ്വല്‍ ലോണ്‍ പോര്‍ട്ട്ഫോളിയോ 4,164 കോടി രൂപയായി ഉയര്‍ന്നു. ഡിജിറ്റല്‍ വഴിയുള്ള കളക്ഷന്‍ രണ്ടാം പാദത്തിലെ 25 ശതമാനത്തില്‍ നിന്നും ഒന്നാം പാദത്തിലെ 40 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് 47 ശതമാനത്തിലെത്തി.
