പ്രദര്‍ശനം തുടരുന്നതിനിടെ സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ‘ആരം’ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ടു. ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണമാണ് ‘ആര’ത്തിന്റെ പ്രമേയം. അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും ട്വിസ്റ്റുകളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൈജു കുറുപ്പിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ്. അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനുമാണ്. ചിത്രം സോണി ലിവിലൂടെയാണ് ഒടിടിയില്‍ സ്ട്രീമിംഗിനെത്തുക.
