കോഴിക്കോട് അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു . കുഞ്ഞിന് നേത്ര എന്ന് പേര് നൽകി. കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര. കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കോഴിക്കോട് അമ്മത്തൊട്ടിൽ വഴി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ എത്തിയത് 7 പെൺകുട്ടികളും 5 ആൺകുട്ടികളുമാണ്. കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിലെത്തിയതിൽ 1003-ാമത്തെ കുഞ്ഞാണ് നേത്ര.
കോഴിക്കോട് അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചു
