5 13

എംജി മോട്ടോര്‍ ഇന്ത്യയുടെ ഹെക്ടര്‍ ബ്ലാക്ക്സ്റ്റോം, സ്നോസ്റ്റോം സ്പെഷല്‍ എഡിഷന്‍ എസ്യുവികള്‍ ഇന്ത്യന്‍ വിപണിയിലെത്തി. 20 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം)വില ആരംഭിക്കുന്നത്. പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഷേഡുകള്‍, ഡാര്‍ക്ക് തീം ഇന്റീരിയര്‍, പ്രത്യേക ആക്സസറികള്‍ എന്നിവയാണ് ഈ ലിമിറ്റഡ് എഡിഷന്‍ മോഡലുകളുടെ പ്രധാന ആകര്‍ഷണം. 5 സീറ്റര്‍ ഓപ്ഷനിലും 1.5 ലീറ്റര്‍ പെട്രോള്‍ സിവിടി എന്‍ജിനിലും മാത്രമാണ് ഈ രണ്ട് എഡിഷനുകളും ലഭ്യമാകുക. ടോപ്പ് വേരിയന്റായ സാവി പ്രോ സിവിടിയേക്കാള്‍ 35,000 രൂപ അധികമാണ് ബ്ലാക്ക്സ്റ്റോം, സ്നോസ്റ്റോം പതിപ്പുകള്‍ക്ക്. 1.5 ലീറ്റര്‍, ഫോര്‍-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പം സിവിടി ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമാണ് ബ്ലാക്ക്സ്റ്റോം, സ്നോസ്റ്റോം പതിപ്പുകള്‍ ലഭ്യമാകുക. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ ലഭ്യമല്ല. 143 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എന്‍ജിന്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *