‘ജയിലര്‍ 2’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടു. ‘വണ്‍ നെയിം’ എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ആയി. സംഗീതം – അനിരുദ്ധ്, വരികള്‍ – സൂപ്പര്‍ സുബു. ‘ജയിലര്‍ 2’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിലൂടെ ആരാധകര്‍ക്ക് ആവേശമായ ബിജിഎം ഉള്‍പ്പെടുന്നതാണ് ‘വണ്‍ നെയിം’ ഗാനം. ‘ജയിലറി’ലെ ചില ഐക്കണിക് സീനുകളും ലിറിക്കല്‍ വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്ടോബര്‍ 15ന് ആണ് ‘ജയിലര്‍ 2’ സിനിമയുടെ റിലീസ്. ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസറുകളും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട്, വിദ്യ ബാലന്‍, എസ്.ജെ സൂര്യ, ഹക്കിം ഷാജഹാന്‍, കോട്ടയം നസീര്‍, മിര്‍ണ, സുജിത് ശങ്കര്‍, സുനില്‍ സുഗദ, ഷംന കാസിം, രാജേഷ് മാധവന്‍ എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.
‘ജയിലര്‍ 2’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ
