സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങൾ കാണുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഒരു ഭാഗത്ത് സംരക്ഷിക്കണം എന്നു പറയുമ്പോൾ മറുവശത്തു സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുന്നു. കൊല്ലത്ത് കാട്ടാന ആക്രമണം തടയാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കരാർ എടുത്തവർ പണി ചെയ്തില്ല. ഇപ്പോൾ പണികൾ തുടങ്ങാൻ നടപടി എടുത്തു. ഓരോ ജീവൻ നഷ്ടപ്പെടുമ്പോഴും ജനങ്ങൾ ആശങ്കാകുലർ ആകുന്നു. പ്രദേശത്തെ ജനങ്ങളെ കൂടി വിശ്വാസത്തിൽ എടുത്ത് വേണം നടപടികൾ ചെയ്യാനെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തു കാട്ടാന ആക്രമണത്തിൽ മരിച്ച രാജമ്മക്ക് അനുശോചനം രേഖപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.
സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങൾ കാണുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ
