എസ് എഫ് ഐ നേതാക്കളുമായി പരസ്യ പോരിലേർപ്പെട്ട എസ് എച്ച് ഒ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. എസ് ഐ ജി ഗോകുൽ ഗോപാലിനെ പരിശീലനത്തിനും വിട്ടു. സിറ്റി പൊലീസ് കമ്മീഷണർ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കന്‍റോൺമെന്‍റ് പൊലീസിലെ മാറ്റം. എസ് എച്ച് ഒ സതീഷ് ഒരു ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നാണ് കമ്മീഷണറുടെ വിശദീകരണം. എസ് ഐ ഗോകുലിനെ പോക്സോ ട്രെയിനിംഗിന് അയച്ചതാണെന്നും കമ്മീഷണർ വിവരിച്ചു.
എസ് എഫ് ഐ നേതാക്കളുമായി പരസ്യ പോരിലേർപ്പെട്ട എസ് എച്ച് ഒ കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു
