7 6

വ്യക്തിജീവിതവും ചരിത്രവും വേര്‍തിരിക്കാനാകാത്ത വിധം പരസ്പരം ഇഴചേരുന്ന ഒരു ആത്മകഥാഖ്യാനം. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെക്കാള്‍, മലബാറിന്റെ സാമൂഹികപരിസരവും കുടുംബബന്ധങ്ങളുടെ പരിണാമചരിത്രവും വിദ്യാഭ്യാസകാലഘട്ടങ്ങളുടെ പരിവര്‍ത്തനരേഖകളും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും അദ്ധ്യാപന-ഗവേഷണ-സര്‍വ്വകലാശാലാ ജീവിതവും പൊതുപ്രവര്‍ത്തനവുമാണ് ഈ ആത്മകഥയില്‍ കാണാന്‍ കഴിയുക. ഒരു കുട്ടിയുടെ കൗതുകത്തില്‍നിന്ന് വിദ്യാഭ്യാസപ്രവര്‍ത്തകന്റെയും ചരിത്രഗവേഷകന്റെയും സര്‍വ്വകലാശാലാഭരണാധികാരിയുടെയും ജീവിതത്തിലേക്കുള്ള യാത്ര. ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പിന്റെ, ചരിത്രരേഖയ്ക്കു തുല്യമായ ആത്മകഥ. ‘ജീവിച്ചതല്ല ജീവിതം’. മാതൃഭൂമി. വില 306 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *