വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിര്‍മ്മിച്ച ‘ഹനുമാന്‍ അന്‍ഷ്’ ആഗോള ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷനുമായി മുന്നേറുന്നു. കേവലം 2 കോടി മാത്രം മുതല്‍ മുടക്കി ചിത്രീകരിച്ച സിനിമ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 411 കോടിയാണ് ഇതുവരെ നേടിയത്. റിലീസ് ചെയ്ത 51 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഹനുമാന്‍ ഭക്തനും ഹിന്ദു ഗുരുവുമായ നീം കരോലി ബാബയുടെ ജീവിതം പറയുന്ന ചിത്രമാണിത്. ഡിവോഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 7 ന് ആയിരുന്നു. നീം കരോലി ബാബയെക്കുറിച്ച് താന്‍ തന്നെ എഴുതിയ ഡിവൈന്‍ ഡിടൂര്‍: ദാറ്റ് ചേഞ്ച്ഡ് മൈ ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഡോ. വിശാല്‍ ചതുര്‍വേദി ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോഭിനവ് സത്യയാണ് നീം കരോലി ബാബയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
ആഗോള ബോക്‌സ് ഓഫീസില്‍ 411 കോടി നേടി ‘ഹനുമാന്‍ അന്‍ഷ്’
