w 412h 232croprect 1x0x1278x718imgid 01m04pasjwap10ywcf9t9dfhncimgname rajeev chandrasekhar 1786864035420

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ നടന്ന സുരക്ഷാലംഘനം ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന്  രാജീവ് ചന്ദ്രശേഖർ എം എൽ എ. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ബി ജെ പി എതിരല്ല. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം വഴക്കുണ്ടാക്കാനും ബഹളമുണ്ടാക്കാനുമാണ് സർക്കാരിന് താൽപര്യമെങ്കിൽ അഞ്ച് വർഷവും ബി ജെ പി പ്രതിഷേധിക്കാൻ തയ്യാറാണ്. എന്നാൽ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളായിരിക്കും. കേന്ദ്രസർക്കാരുമായി നല്ല ബന്ധം നിലനിർത്തി സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രപദ്ധതികളും ജനക്ഷേമ പദ്ധതികളും സഹായങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും ബി ജെ പി അധ്യക്ഷൻ ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *