w 412h 232imgid 01m3rs8h522rxtk5tm281varz4imgname flydubai flight fz1073 hijack code pilot fight tabuk saudi arabia emergency landing 0 1790759421090
ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാതെ അധികൃതർ. വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേൽ മന്ത്രി സ്‌മോട്റിച്ച് ആരോപിച്ചു. പിന്നിൽ ആരാണെന്നും ഉദ്ദേശവും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പൈലറ്റുമാർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം വിമാനം വഴിതിരിച്ചുവിട്ടതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. പൈലറ്റുമാരുടെ ഏറ്റുമുട്ടലിന് പിന്നാലെ ഹൈജാക്കിങ് എമർജൻസി കോഡാണ് കൺട്രോൾ റൂമിൽ ലഭിച്ചത്. 180 ഓളം യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനു പിന്നാലെ സഹപൈലറ്റ് പൈലറ്റിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒമാൻ സ്വദേശിയാണ് സഹപൈലറ്റെന്ന് സൂചനയുണ്ട്. പരിക്കേറ്റ പൈലറ്റിനെയും സഹപൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *