മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 6 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് ബി ജെ പി. പ്രതിപക്ഷത്തിന്റെ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും മറിച്ച് കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നുമാണ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചത്. യോഗം ചേരുന്നതിന് മുൻപ് തന്നെ ഇന്ത്യ സഖ്യം പൊളിഞ്ഞുവെന്നും അരവിന്ദ് കെജ്രിവാൾ, എം കെ സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യമില്ലായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം പരിഹസിച്ചു. ഇന്ത്യ സഖ്യത്തിനോ കോൺഗ്രസിന് പോലുമോ രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ലെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 6 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് ബി ജെ പി
