w 412h 232croprect 0x1x1280x719imgid 01m3s7bztdpx3c4g5d7zbtyc1ximgname pala municipality 1790774214477
പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ സംസാരിക്കുന്നതിനിടയിൽ കൗൺസിലർ ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റി. നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികൾ കൗൺസിലിൽ ചർച്ച ചെയ്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയെന്നു പറഞ്ഞു ചെയർപേഴ്സൺ മായ രാഹുൽ ഇറങ്ങിപ്പോയി.പാലാ നഗരസഭാ ചെയർപേഴ്സന്‍റെ മൈക്ക് തട്ടി മാറ്റിയ സംഭവത്തിൽ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലീസിൽ പരാതി. ചെയർപേഴ്സണ്‍ മായ രാഹുൽ ആണ് പാലാ പൊലീസിൽ പരാതി നൽകിയത്. നഗരസഭയുടെ പൊതുമുതലിന് നാശം വരുത്തി എന്നാണ് പരാതി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *