w 412h 232croprect 1x0x1278x718imgid 01k6as7ksrjc8n5qfqp38ysqhdimgname kudumbashree 1759151116082

ദേശീയ പോഷകാഹാര ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലത്തില്‍ നടത്തിവരുന്ന വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തന പരിപാടികള്‍ ഊര്‍ജിതമായി. കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോഷകാഹാരത്തിന്‍റെ ആവശ്യകത സംബന്ധിച്ച് അറിവ് നല്‍കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി പ്രാദേശികമായി ലഭ്യമാകുന്ന പോഷക ഭക്ഷ്യവസ്തുക്കള്‍, ചെറുധാന്യങ്ങള്‍, എന്നിവ ഉപയോഗിച്ചു കൊണ്ട് ജില്ലകളില്‍ പാചകമത്സരങ്ങള്‍, ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേളകള്‍ എന്നിവ സംഘടിപ്പിച്ചു തുടങ്ങി. കേന്ദ്ര വനിതാ ശിശുവനികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ എട്ടു വരെ നടക്കുന്ന ഒമ്പതാമത് ‘രാഷ്ട്രീയ പോഷണ്‍ മാ’ 2026 ആചരണത്തിന്‍റെ ഭാഗമായാണ് പരിപാടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയും വനിതാ ശിശുവികസന വകുപ്പും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *