സ്റ്റൈലിഷ് ഡിസൈനും ശക്തമായ എഞ്ചിനുമായി ഹോണ്ടയുടെ സ്റ്റൈലോ 160 സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കാന്‍ ഹോണ്ട. ആകര്‍ഷകമായ രൂപകല്‍പ്പനയാണ് സ്റ്റൈലോ 160ന്റെ പ്രധാന പ്രത്യേകത. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഒഴുകുന്ന തരത്തിലുള്ള ഫ്രണ്ട് ഏപ്രണ്‍, കോംപാക്ട് ടെയില്‍ വിഭാഗം, വ്യക്തമായ സൈഡ് പാനലുകള്‍, 12 ഇഞ്ച് വീലുകള്‍ എന്നിവയാണ് സ്കൂട്ടറിന്റെ ഡിസൈന്‍ സവിശേഷതകള്‍. സാഹസിക ബൈക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് സ്റ്റൈലോ 160ന് നല്‍കിയിരിക്കുന്നത്. 2026 മോഡലിന് ഗ്ലാം ഗ്രേ, റോയല്‍ വയലറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളാണ് ലഭിക്കുന്നത്. പ്രത്യേക ബര്‍ഗണ്ടി എബിഎസ് പതിപ്പും മോഡല്‍ നിരയില്‍ തുടരുന്നു. ഹോണ്ടയുടെ ഇന്ത്യയിലെ നിലവിലെ 110 സിസി, 125 സിസി സ്കൂട്ടറുകളേക്കാള് ശേഷിയേറിയ എഞ്ചിനാണ് സ്റ്റൈലോ 160ല്‍ ഉപയോഗിക്കുന്നത്.
ഹോണ്ടയുടെ സ്റ്റൈലോ 160 ഇന്ത്യന്‍ വിപണിയിലേക്കും
