തിരുവനന്തപുരം ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണം ഏറെ പ്രതിഷേധാർഹമാണെന്നും സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ബി ജെ പി നേതൃത്വത്തിന്റെ പൂർണ്ണ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടന്നിട്ടുള്ളതെന്നും, ഗുണ്ടായിസത്തിലും അക്രമ രാഷ്ട്രീയത്തിലുമാണ് ബി.ജെ.പി വിശ്വസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകി.
ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്
