സുസുക്കി മോട്ടോര്സൈക്കിള് ഇന്ത്യ ഫ്ലാഗ്ഷിപ്പ് സ്പോര്ട്സ് ടൂറിങ് ബൈക്കായ ഹയാബൂസയുടെ പുതിയ പ്രത്യേക പതിപ്പ് ഇന്ത്യയില് അവതരിപ്പിച്ചു. 19.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പേള് വിഗോര് ബ്ലൂ നിറത്തില് മാത്രമാണ് ഹയാബൂസ പ്രത്യേക പതിപ്പ് ലഭിക്കുക. പുതിയ ഹയാബൂസയില് എലിയി പവര് ലിഥിയം-അയണ് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹയാബൂസയുടെ 1340 സിസി ലിക്വിഡ്-കൂള്ഡ് ഇന്ലൈന്-4 എഞ്ചിനില് മാറ്റമില്ല. സുസുക്കിയുടെ എക്സ്ഹോസ്റ്റ് സൗണ്ട് ക്വാളിറ്റി ഇവാലുവേഷന് പ്രോഗ്രാമിന്റെ ഭാഗമായി എക്സ്ഹോസ്റ്റ് ശബ്ദവും വികസിപ്പിച്ചിട്ടുണ്ട്. മോഷന് ട്രാക്ക് ട്രാക്ഷന് കണ്ട്രോള്, ദ്വിദിശ ക്വിക്ക് ഷിഫ്റ്റ് സംവിധാനം, സുസുക്കി ഈസി സ്റ്റാര്ട്ട് സംവിധാനം, ലോ ആര്പിഎം അസിസ്റ്റ്, സ്ലോപ്പ് ഡിപ്പന്ഡന്റ് കണ്ട്രോള് സംവിധാനം തുടങ്ങിയ നിരവധി റൈഡിങ് സഹായ സംവിധാനങ്ങളും ഹയാബൂസയില് ലഭിക്കും. പൂര്ണ എല്ഇഡി ലൈറ്റിങ് സംവിധാനവും ബൈക്കിലുണ്ട്.
