7 27

അവസാന ആര്‍ത്തവത്തോട് അനുബന്ധിച്ച് സ്ത്രീശരീരം കടുത്ത ശാരീരിക പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. അമേരിക്കയിലും ഇസ്രായേലിലുമുള്ള പത്ത് ലക്ഷത്തിലധികം സ്ത്രീകളുടെ 30 കോടിയിലധികം ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ലൈംഗിക ഹോര്‍മോണ്‍ അളവുകളിലെ വ്യത്യാസം, പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുക എന്നതിനപ്പുറമാണ് ഇവയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. നേച്ചര്‍ മെഡിസിന്‍ ജര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 90 തരം ലബോറട്ടറി പരിശോധനകളില്‍ 52 എണ്ണത്തിലും അസ്ഥികളുടെ ആരോഗ്യം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം, കൊളസ്‌ട്രോള്‍ നില എന്നിവയുള്‍പ്പെടെയുള്ള നിരവധി ശാരീരികാവസ്ഥകളെ ബാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ത്തവവിരാമത്തിന് ഏകദേശം പത്തുവര്‍ഷം മുമ്പുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. 45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളില്‍ ആര്‍ത്തവം പൂര്‍ണമായും നില്‍ക്കുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം. ശാരീരിക മാറ്റങ്ങള്‍, മാനസിക സമ്മര്‍ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. മൂത്രം പിടിച്ചു നിര്‍ത്താനുള്ള ശേഷി കുറയുക, കാല്‍സ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *