കൊല്ലത്ത് നടക്കുന്ന ടേബിൾ ടെന്നിസ് ടൂർണമെൻ്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും. മത്സരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ടൂർണമെൻ്റ് നടത്തുന്നതെന്നാണ് പരാതി. കേരള ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ് ടൂർണമെൻ്റ് നടക്കുന്നത്. എൻട്രി ഫീയും യാത്രാ-താമസ ചെലവും തിരിച്ചു നൽകണമെന്ന ആവശ്യവുമായി മത്സരാർത്ഥികളും പരിശീലകരും രംഗത്തെത്തി. വലിയ തുക ഫീസ് ഈടാക്കി നടത്തുന്ന ടൂർണമെൻ്റിൽ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംഘാടകർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് ഇൻഫന്റ് ജീസസ് സ്കൂളിൽ ടെന്നിസ് ടൂർണമെൻ്റ് നടക്കുന്നത്.
കൊല്ലത്ത് നടക്കുന്ന ടേബിൾ ടെന്നിസ് ടൂർണമെൻ്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും
