നെടുമ്പാശേരി മിനികൂപ്പർ കാർ അപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. ഇന്ന് വിധിയുണ്ടാകില്ല. നാളെയാകും ഉത്തരവെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എഫ് ഐ ആർ രേഖപ്പെടുത്തിയ ദൃക്സാക്ഷിയിൽ ദുരൂഹതയുണ്ടെന്നും, സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നുമടക്കം പ്രതിഭാഗം വാദിച്ചു. എഫ് ഐ ആർ ഇട്ടപ്പോൾ തന്നെ ബി എൻ എസ്. 105 വകുപ്പ് ചുമത്താനുള്ള ഒരു തെളിവുമില്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് ഒരു സെൻസേഷണൽ വാർത്തയ്ക്ക് കാത്തിരിക്കുകയായിരുന്നുവെന്നും, മകൻ കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ക്രൂശിക്കപ്പെടുകയാണെന്നും പ്രതിഭാഗം വാദിച്ചു.
നെടുമ്പാശേരി മിനികൂപ്പർ കാർ അപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി
