ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനും അധ്യാപകര്ക്കുള്ള എഐ പരിശീലനത്തിനുമായി പുതിയ പദ്ധതികള് പ്രഖ്യാപിച്ച് ഗൂഗിള്. ‘Google.org’ വഴി നോണ് പ്രോഫിറ്റ് സംഘടനയായ ‘The/Nudge’ ന് 15 മില്യണ് ഡോളറിന്റെ (ഏകദേശം 143 കോടി) ഗ്രാന്റ് നല്കും. ഇന്ത്യയിലെ 9 കോടിയിലധികം വരുന്ന എം.എസ്.എം.ഇകള് നേരിടുന്ന പ്രധാന വെല്ലുവിളികള് പരിഹരിക്കാനാണ് ഈ തുക വിനിയോഗിക്കുക. ഇതോടൊപ്പം, രാജ്യത്തുടനീളമുള്ള അധ്യാപകര്ക്കായി സ്വയം പഠിക്കാവുന്ന രീതിയില് സൗജന്യ ഓണ്ലൈന് എഐ കോഴ്സും ഗൂഗിള് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ഇതുവരെ 80,000-ത്തിലധികം അധ്യാപകര്ക്ക് പരിശീലനം ലഭിച്ചു. ജെമിനി പോലുള്ള ടൂളുകള് ഉപയോഗിച്ച് പാഠപദ്ധതികളും പഠന സാമഗ്രികളും തയാറാക്കാന് ഇത് സഹായിക്കുന്നു. നാഷണല് എജ്യുക്കേഷന് പോളിസി പ്രകാരമുള്ള ഈ കോഴ്സ് നിലവില് ഇംഗ്ലീഷിലും ഉടന് മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമാകും.
എഐ പരിശീലനത്തിന് പദ്ധതികളുമായി ഗൂഗിള്
