അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലര് പാര്‍ട്ടി ഡുഎക്സ്’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നസ്ലെന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണിത്. സോണി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. കയ്യില്‍ തോക്കുകളുമായി നില്ക്കുന്ന നസ്ലെനെ ആണ് പോസ്റ്ററില്‍ കാണാനാവുക. നവംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ – സി വൈബിലാണ്, ‘ബാച്ച്ലര് പാര്‍ട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്. കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
‘ബാച്ച്ലര് പാര്‍ട്ടി ഡുഎക്സ്’ലെ നസ്ലെന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
