ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡ് ആയ വിഡ യുവജനങ്ങള്‍ക്കായി തങ്ങളുടെ ഇലക്ട്രിക് യൂത്ത് മോട്ടോര്‍സൈക്കിളിന്റെ പുതിയ പതിപ്പ് ആയ ഡര്‍ട്ട്.ഇ കെ3 6ഡേയ്സ് ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച് ഈ ബൈക്കിന്റെ ഉല്‍പ്പാദനം 100 യൂണിറ്റുകളായി കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2025 ഡിസംബറിലാണ് ഇതിന്റെ അടിസ്ഥാന മോഡല്‍ പുറത്തിറക്കിയത്. കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് ബൈക്കിന്റെ അളവുകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന മോഡുലാര്‍ സെറ്റപ്പ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു കീ ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് ഹാന്‍ഡില്‍ബാര്‍ ഉയരം, സീറ്റ് ഉയരം എന്നിവ ക്രമീകരിക്കാന്‍ സാധിക്കും. 500വാട്ട് മോട്ടോറാണ് ഈ മിനി ഡര്‍ട്ട് ബൈക്കിന് കരുത്തു പകരുന്നത്. ഇത് മണിക്കൂറില്‍ 23-25 കിലോമീറ്റര്‍ വരെ ഉയര്‍ന്ന വേഗം നല്കുന്നു. മൂന്ന് മണിക്കൂറിനകം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള റിമൂവബിള്‍ ബാറ്ററിയാണ് ഇതിലുള്ളത്. ബൈക്കിന് മൂന്ന് റൈഡ് മോഡുകള്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 69,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
