നടന്‍ മമ്മൂട്ടിയുടെ വോയ്സ് ഓവറില്‍ എത്തുന്ന മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി സീരീസ് ‘പന്തടിക്കാം’ ഒക്ടോബര്‍ 1 മുതല്‍ സീ5ല്‍. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള അഞ്ച് എപ്പിസോഡുകളിലൂടെ ആദ്യകാല ക്ലബ് ഫുട്‌ബോളില്‍ നിന്ന് സന്തോഷ് ട്രോഫിയുടെ സുവര്‍ണ്ണകാലഘട്ടങ്ങളിലേക്കും പിന്നീട് ഇന്നത്തെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുമുള്ള കേരളത്തിന്റെ വളര്‍ച്ച പറയുന്നു. ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍ കേരളത്തില്‍ ചെലുത്തിയ സ്വാധീനവും ഫുട്‌ബോളിനോടുള്ള മലയാളികളുടെ ആവേശവും ആരാധകരുടെ ആഘോഷങ്ങളും ഉള്‍പ്പെടെ കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളാണ് ‘പന്തടിക്കാം’ അവതരിപ്പിക്കുന്നത്. സംവിധാനം, പശ്ചാത്തല സംഗീതം – നിക്‌സ് ലോപ്പസ്, രചന – ഗീതാര്‍ത്ഥ എ.ആര്‍, നിര്‍മാണം – ഡോ.സംഗീത ജനചന്ദ്രന്‍, ഛായാഗ്രഹണം – ജോ ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിംഗ് – സജീഷ് സ്വാമിനാഥന്‍.
