ഗൗതമന്‍ സാക്ഷാല്‍ ‘ഗൗതമന്‍’ തന്നെയാണ്. രോഗം, വാര്‍ദ്ധക്യം, വേര്‍പാട്, മരണം എന്നീ ലൗകിക ദുഃഖങ്ങള്‍ക്കിടയില്‍ അഭയത്തിന്റെ താഴ്വാരം തേടുന്ന മനുഷ്യാത്മാവിന്റെ ചിത്രമാണിത്. ഒരു തിരമാലത്തുമ്പില്‍ ഒരായുസ്സു മുഴുവന്‍ നനയാതെ പിടിച്ചു നില്‍ക്കാമെന്ന് ഗൗതമന്‍ മോഹിച്ചതു ഭോഷ്‌ക്ക്. അതിനിടയില്‍ അകര്‍മ്മണ്യതയുടെ നിശ്ചലതയുമായി കഴിയാമെന്ന് മോഹിച്ചതും ഭോഷ്‌ക്ക്. ചലനവും ഒഴുക്കുമാണ് സത്യം. ഗഹനമായ ഭാവാത്മകചിത്രങ്ങളെ ആവാഹിക്കുന്ന വത്സലയുടെ കരുത്തുറ്റ നോവല്‍. ‘ഗൗതമന്‍’. പി വത്സല. ഗ്രീന്‍ ബുക്‌സ്. വില 218 രൂപ.
ഗൗതമന്‍
