6 50

മിക്കവാറും ആളുകള്‍ അവരുടെ സൗകര്യത്തിനാണ് കുളിയുടെ സമയം ക്രമീകരിക്കുന്നത്. എന്നാല്‍ സാധാരണമെന്ന് തോന്നുന്ന ഈയൊരു കാര്യം നിങ്ങളെ ദീര്‍ഘകാല രോഗിയാക്കുന്നതിലേക്ക് നയിക്കാം. ശരീരം മുഴുവന്‍ നീര്, കഴുത്ത് വേദന, തോളു വേദന, സന്ധികളില്‍ വേദന തുടങ്ങിയ പല രോഗാവസ്ഥകളുമായി ആളുകള്‍ ചികിത്സയ്‌ക്കെത്താറുണ്ട്. അവരില്‍ ഭൂരിഭാഗം ആളുകളും തെറ്റായ സമയത്താണ് കുളിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് കുളിച്ചാല്‍ അടുത്ത ദിവസം രാത്രിയോടെയാകും കുളിക്കുക. ഇങ്ങനെ ദിവസവും സമയം മാറ്റി കുളിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം. ദിവസവും രാവിലെ പത്ത് മണിക്ക് മുന്‍പായി കുളിക്കുക എന്നത് പ്രധാനമാണ്. ഇത് നിങ്ങളെ ഉന്മേഷത്തോടെ ദിവസം ആസ്വദിക്കാന്‍ സഹായിക്കും. വൈകുന്നേരങ്ങളിലെ കുളി ഏറ്റവും അപകടം. വൈകുന്നേരം കുളിക്കുന്നത് ചിലരില്‍ തലനീരിറങ്ങാന്‍ കാരണമാകും. ഇത് കഴുത്തിനും തോളിനുമൊക്കെ വേദന ഉണ്ടാകാം. പ്രത്യേകിച്ച് പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ കൂടി ഉണ്ടെങ്കില്‍ നീര് വീണാല്‍ പിന്നെ പോകാന്‍ ബുദ്ധിമുട്ടാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം, രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരവും മനസ്സും ശാന്തമാകാന്‍ സഹായിക്കുകയും മെച്ചപ്പെട്ട ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ അവിടെ ശ്രദ്ധിക്കേണ്ടതും ഇതേ കാര്യമാണ്. രാത്രി തലകുളി ഒഴിവാക്കുക എന്നത് പ്രധാനമാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *