ആനാവൂർ കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനായ ആനാവൂർ സ്വദേശി സുരേഷ് കുമാർ അറസ്റ്റിലായി. നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാര് കോണ്ഗ്രസുകാര് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്. ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്ച്ചയുടെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്.
കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
