ഇന്ത്യ-യു.കെ. സ്വതന്ത്രവ്യാപാരക്കരാര് യാഥാര്ഥ്യമായതോടെ രാജ്യത്ത് സ്കോച്ച് വിസ്കിയുടെ വില 15 ശതമാനം വരെ കുറഞ്ഞു. ഡിയാജിയോ, പെര്നോഡ് റിക്കാര്ഡ് തുടങ്ങിയ പ്രമുഖ കമ്പനികള് പ്രീമിയം ബ്രാന്ഡുകളുടെ വില കുറച്ചതോടെ ഇന്ത്യന് നിര്മിത വിസ്കികള്ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. നിലവില് 150 ശതമാനത്തില് നിന്ന് 75 ശതമാനമായി കുറച്ച ഇറക്കുമതിത്തീരുവ അടുത്ത പത്തുവര്ഷത്തിനുള്ളില് 40 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്, ഗോവ, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളില് ഇതിനോടകം വിലക്കുറവ് ദൃശ്യമായിട്ടുണ്ട്. ഹരിയാണയും സ്കോച്ച് വിസ്കിയുടെ പ്രധാന വിപണികളിലൊന്നാണ്. ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കികളുടെ വില കുറയുന്നത് അമൃത്, പോള് ജോണ്, രാംപൂര് തുടങ്ങിയ ഇന്ത്യന് സിംഗിള് മാള്ട്ട് ബ്രാന്ഡുകളുമായുള്ള വിലവ്യത്യാസം കുറയ്ക്കുന്നു. 2025-ല് ഇന്ത്യയിലെ സ്കോച്ച് വിപണി അഞ്ചു ശതമാനം വളര്ച്ച രേഖപ്പെടുത്തി. മുന് വര്ഷമിത് ആറുശതമാനമായിരുന്നു.
സ്കോച്ച് വിസ്കിയുടെ വില 15 ശതമാനം കുറഞ്ഞു
