കേരളത്തിൽ തുലാവർഷം ആരംഭിച്ചതോടെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ സർക്കാർ നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ വീട് മന്ത്രി സന്ദർശിച്ചു. കർണാടക സ്വദേശി ഇയാസിന്റെ കുടുംബവുമായി സംസാരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
മാസപ്പടിക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അപ്പീൽ പോകേണ്ടിയിരുന്നത് സർക്കാരായിരുന്നുവെന്നും എം വി ഗോവിന്ദൻ.
കിഫ്ബിയുടെ ക്രമക്കേടുകളിൽ ഗൗരവ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പിണറായി വിജയനും കുടുംബത്തിനുമെതിരായ അഴിമതി ആരോപണങ്ങളിലെ ഹൈക്കോടതി വിധി സി.പി.എമ്മിന് കനത്ത തിരിച്ചടിയായെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എം വാദം ഇതോടെ അപ്രസക്തമായെന്നാണ് അദ്ദേഹം പറഞ്ഞത്
യശ്വന്ത്പൂർ – തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ് എസി കോച്ചുകൾ കൂടി അനുവദിച്ച് റെയിൽവേ. ട്രെയിൻ നമ്പർ 12257/12258 ട്രെയിനുകളിലാണ് അധിക കോച്ചുകൾ ഘടിപ്പിക്കുക.
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റ് വർദ്ധിപ്പിച്ച് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന് ഭക്ഷണ ചെലവിലേക്ക് ദിവസം 90 രൂപയാണ് കണക്കാക്കുക.
മഹാപ്രളയത്തിൽ വീടുകൾ വാസയോഗ്യമല്ലാതായതോടെ കഴിഞ്ഞ ഏഴ് വർഷമായി ദുരിത ജീവിതം നയിക്കുന്ന മലപ്പുറം വാണിയമ്പുഴ ഊരിലെ കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. 2 കോടി 46 ലക്ഷം രൂപ സർക്കാർ പുനരധിവാസത്തിനായി പ്രഖ്യാപിച്ചു.
യു പി ഐ ഇടപാടുകൾക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. യു പി ഐ ഇടപാടുകൾക് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിൽ നിന്ന് പിൻവാങ്ങണമെന്നും കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്ന പ്രമേയത്തെ യു ഡി എഫ് – എൽ ഡി എഫ് അംഗങ്ങൾ പിന്തുണച്ചു.
ജർമനിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 3 മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ മുഴുവൻ ചെലവുകളും സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്സ് വഹിക്കും. തീവെപ്പാണെന്ന സംശയത്തിൽ റുമേനിയൻ പൗരനെ ജർമൻ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
പിണറായി ഉൾപ്പെട്ട ഇഡി കേസിൽ ഹൈക്കോടതിയുടെ വിധി അസാധാരണമാണെന്ന് പി രാജീവ്. ഇതിനെതിരെ സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ശബരിമല ഭക്തർക്ക് ഇനിമുതൽ ശുചിമുറിയും കുളിമുറികളും സൗജന്യമാക്കി. ദേവസ്വം ബോർഡാണ് പ്രഖ്യാപനം നടത്തിയത്. പണം നൽകി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാൻ ആവുക.
അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന് വിട നൽകി നാട്. ജന്മദേശമായ മാനന്തവാടി കമ്മനയിൽ കുറിച്യ സമുദായ ശ്മശനാത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രി ടി സിദ്ദിഖ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും, ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ഗുണമേന്മയുള്ള മരുന്നുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.
കെ.എം. ഷാജി വിദേശയാത്ര വിഷയത്തിൽ ആരോപണവുമായി സിപിഎം. കെ.എം. ഷാജിയുടെ പ്രാഗ് യാത്രയിൽ ദുരൂഹതയുണ്ടെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്ക് വിദേശ യാത്ര പോകണമെങ്കിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം.മദ്യവ്യവസായ മുതലാളിയും തൊഴിൽ തട്ടിപ്പ് കേസ് പ്രതിയും സ്പോൺസർ ചെയ്ത ഷാജിയുടെ യാത്രയിൽ ലീഗ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടുപുഴ ചെക്പോസ്റ്റ് വഴി 192 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എംഡിഎംഎ ഓർഡർ ചെയ്ത പെരിന്തൽമണ്ണ സ്വദേശി ജാസിം ബാദുഷയാണ് ഇരിട്ടി പൊലീസിൻ്റെ പിടിയിലായത്. കുപ്രസിദ്ധ ലഹരി കച്ചവടക്കാരി റോഷ്നി സാവിയോ ഉൾപ്പെടെ ആറ് പേരാണ് ഈ കേസിൽ ഇതുവരെ കുടുങ്ങിയത്.
കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകത്തിൽ രണ്ടാം പ്രതി സാജുവിനെ അബുദാബിയിൽ നിന്നും നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പൊലീസ്. കൊലപാതകം മറയ്ക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതിയായ രവീന്ദ്രൻ നായരെ സഹായിച്ചവർക്കെതിരെയും അന്വേഷണം ഊർജ്ജിതമാക്കി.
കേരളത്തിൽ പുതിയ വോട്ടർമാരെയും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്താൻ ഒക്ടോബർ 31 വരെ പ്രത്യേക യജ്ഞം നടക്കുന്നു. വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് വഴിയോ 1950 എന്ന നമ്പറിലോ സഹായം തേടാം. അർഹരായ ആരും പുറത്താകരുത് എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ നവജാത ശിശുവാണ് മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട ശ്രീകലയ്ക്ക് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് ആരോപണം.
രാഹുൽ ഗാന്ധിക്കെതിരെ ‘മയക്കുമരുന്ന് താണ്ഡവം’ എന്ന വിവാദ പരാമർശം നടത്തിയ ബിജെപി കൗൺസിലർ ശ്രീലേഖയ്ക്ക് കെപിസിസി വക്കീൽ നോട്ടീസ് അയച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്
ചീഫ് ജസ്റ്റിസിനെതിരെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിവാദ പോസ്റ്റിന്റെ പേരിൽ കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിവാദത്തിന് പിന്നാലെ പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന് നിയന്ത്രണം ഏർപ്പെടുത്താൻ കെപിസിസി തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇല്ലിനോയിസിൽ ഹിന്ദു ക്ഷേത്രത്തിനുള്ളിൽ വെടിവയ്പ് നടത്താൻ ശ്രമിച്ച 19കാരൻ പിടിയിൽ. ചിക്കാഗോയിലെ ഇല്ലിനോയിസിലെ അറോറ എന്ന സ്ഥലത്തുള്ള ക്ഷേത്രത്തിലാണ് 19കാരൻ തോക്കുമായി എത്തിയത്. ഇന്ത്യക്കാർക്കെതിരായ ചിന്താഗതികളിൽ വിശ്വസിക്കുന്നതാണ് യുവാവ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിലെ ഇല്ലിനോയിസിൽ ഹിന്ദു ക്ഷേത്രത്തിനുള്ളിൽ വെടിവയ്പ് നടത്താൻ ശ്രമിച്ച 19കാരൻ പിടിയിൽ. ചിക്കാഗോയിലെ ഇല്ലിനോയിസിലെ അറോറ എന്ന സ്ഥലത്തുള്ള ക്ഷേത്രത്തിലാണ് 19കാരൻ തോക്കുമായി എത്തിയത്. ഇന്ത്യക്കാർക്കെതിരായ ചിന്താഗതികളിൽ വിശ്വസിക്കുന്നതാണ് യുവാവ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് 29 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ പേഷ്വാറിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. അപകടത്തിൽ 40 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലാണ് അപകടമുണ്ടായത്.
രാജ്യത്ത് ഭരണമാറ്റം വേണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാജ്യത്തെ തെരഞ്ഞെടുപ്പ് ജനാധിപത്യം തകർക്കാൻ മോദി സർക്കാർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. സർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഒരു കുറ്റമല്ലെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാര്ഷിക വോട്ടര് പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. കേരളമടക്കം എസ്ഐആര് പൂര്ത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി. പഴയ ഫോം 6 ആയിരിക്കും ഉപയോഗിക്കുക. നവംബര് 12ന് കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിക്കും. അഭിപ്രായമറിയിക്കാന് ഡിസംബര് 11 വരെ സമയമുണ്ട്.
അങ്കിത ഭണ്ഡാരി കൊലക്കേസിലെ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണ്ണറായി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി രാഷ്ട്രപതിക്ക് കത്തയച്ചു. സിബിഐ അന്വേഷണം പൂർത്തിയാകും വരെ നിയമനം പാടില്ലെന്നാണ് ആവശ്യം.
