അമിത് ഷാക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിനില്ലെന്ന് ചിന്ത ജെറോം. പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിലും ഡിലീറ്റ് ചെയ്തത് മന്ത്രിയെന്ന നിലയിലുമെന്നാണ് ഒ ജെ ജനീഷ് പറഞ്ഞത്. സ്ട്രെസ് താങ്ങാൻ പറ്റുന്നയാളല്ല മന്ത്രിയെന്നും അതുകൊണ്ടാകും പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും, മുഖ്യമന്ത്രി വിളിച്ച് സ്ട്രെസ് കൊടുത്ത് കാണും, ഡിലീറ്റ് ചെയ്തില്ലെങ്കിൽ മെറ്റയെ ഉപയോഗിച്ച് മന്ത്രിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും ചിന്ത ജെറോം പരിഹസിച്ചു.
അമിത് ഷാക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മന്ത്രി ഒ ജെ ജനീഷിനെ പരിഹസിച്ച് ചിന്ത ജെറോം
