ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്ന് എം കെ മുനീർ. മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞാൽ മാത്രമേ തനിക്ക് അതേക്കുറിച്ച് പറയാനാകൂവെന്നും മുനീർ വിശദമാക്കി. പദവി ഏറ്റെടുക്കാൻ പിന്നാലെ പോയിട്ടില്ല. ക്യാബിനറ്റ് ഡിസിഷനിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും തന്നോട് പറയേണ്ട ആവശ്യം ഇല്ലെന്നും, പദവിയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചോ എന്ന് തനിക്കറിയില്ലെന്നും എംകെ മുനീർ വ്യക്തമാക്കി.
ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്ന് എം കെ മുനീർ
