ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സിനായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത, ക്ഷാമ ആശ്വാസം എന്നിവ 2027 ജനുവരി മുതല്‍ 67 ശതമാനമായി ഉയര്‍ന്നേക്കും. അന്തിമ നിരക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഉപഭോക്തൃ വില സൂചിക കണക്കുകളെ ആശ്രയിച്ചിരിക്കും. വരും മാസങ്ങളിലും ഉപഭോക്തൃ വില സൂചിക ആഗസ്റ്റിലെ നിലവാരത്തില്‍ തുടരുകയാണെങ്കില്‍, നവംബറോടെ സൂചിക നിരക്ക് 66.91 ശതമാനത്തില്‍ എത്തും. ഇത് 2027 ജനുവരി മുതല്‍ ഡി.എ/ഡി.ആര്‍ 67 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയാണ് കാണിക്കുന്നത്. 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 4 ശതമാനം വര്‍ധനവ് എന്നുവെച്ചാല്‍ പ്രതിമാസം 1,200 രൂപയുടെ അധിക ഡി.എ ലഭിക്കും. അതുപോലെ, അടിസ്ഥാന ശമ്പളം 40,000 രൂപയാണെങ്കില്‍ ഡി.എ പ്രതിമാസം 1,600 രൂപയും, 50,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് പ്രതിമാസം 2,000 രൂപയും കൂടുതല്‍ ലഭിക്കും.
ഡിഎ ജനുവരി മുതല്‍ 67 ശതമാനമായി ഉയര്‍ന്നേക്കും
