ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ ‘വോയ്സ്-ആക്റ്റിവേറ്റഡ് എമര്‍ജന്‍സി എസ്ഒഎസ്’ ഫീച്ചര്‍ വികസിപ്പിച്ച് ഗൂഗിള്‍. നിലവില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ തുടര്‍ച്ചയായി അഞ്ച് തവണ അമര്‍ത്തുമ്പോഴാണ് ഈ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ ഫോണില്‍ തൊടുകപോലും ചെയ്യാതെ ഉപയോക്താവ് ‘ഹെല്‍പ്’ എന്ന് തുടര്‍ച്ചയായി മൂന്ന് തവണ ഉറക്കെ പറഞ്ഞാല്‍ ഈ സിസ്റ്റം താനേ സജീവമാകും. ഈ വാക്ക് തിരിച്ചറിയുന്നതോടെ ഫോണ്‍ നിങ്ങളുടെ നിലവിലെ ലൊക്കേഷന്‍ പരിശോധിക്കുകയും റെക്കോര്‍ഡിങ് ആരംഭിക്കുകയും കൃത്യമായ എമര്‍ജന്‍സി കോളുകള്‍ ചെയ്യുകയും ചെയ്യും. മാത്രമല്ല അബദ്ധത്തില്‍ ഇത് ആക്റ്റിവേറ്റ് ആകുന്നത് ഒഴിവാക്കാനും വോയിസ് കമാന്‍ഡുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അലേര്‍ട്ട് റദ്ദാക്കാന്‍ ‘കാന്‍സല്‍’ എന്നും അത് തുടരാന്‍ ‘യെസ്’ എന്നും ഉപയോക്താവിന് പറയാന്‍ സാധിക്കും. നിലവില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.
വോയ്സ് മാത്രം മതി ഈ എമര്‍ജന്‍സി അലേര്‍ട്ടിന്
