7 4

ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണസംഖ്യയില്‍ 30 ശതമാനത്തിന്റെ വന്‍ വര്‍ധനവുണ്ടായതായി സംഘടനയുടെ പുതിയ എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1999-ന് ശേഷം ലോകത്ത് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കോളറ മരണനിരക്കാണിത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 47 രാജ്യങ്ങളില്‍ നിന്നായി 4,51,499 കോളറ കേസുകളും 7,870 മരണങ്ങളുമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ആഫ്രിക്കന്‍ മേഖലയിലാണ് രോഗബാധ ഏറ്റവും ഗുരുതരമായി ബാധിച്ചത്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന വിബ്രിയോ കോളറേ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ അഞ്ചില്‍ ഒന്നിലധികം ആശുപത്രികള്‍ക്ക് പുറത്താണ് സംഭവിച്ചത് എന്ന വസ്തുത, രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാകുന്നതിലെ പോരായ്മ വെളിപ്പെടുത്തുന്നു. രോഗനിരീക്ഷണവും പ്രതിരോധ കുത്തിവെപ്പുകളും ശക്തമാക്കിയാല്‍ മാത്രമേ പ്രവണത മാറ്റിയെടുക്കാന്‍ കഴിയൂ. കോളറയ്‌ക്കൊപ്പം മറ്റ് രണ്ട് പകര്‍ച്ചവ്യാധികളായ മെനിഞ്ചൈറ്റിസ്, പ്ലേഗ് എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *