പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ടൈറ്റന്‍സ്’ ട്രെയ്‌ലര്‍ പുറത്ത്. ഒക്ടോബര്‍ 22-നാണ് ആഗോള റിലീസ്. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കോമഡി, ത്രില്‍, ഫാന്റസി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രചന: ജെയിംസ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: വിഷ്ണു ശര്‍മ, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്. മാജിക് ഫ്രെയിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ ഫാര്‍സ് ഫിലിംസ് ആണ്. 123 മ്യൂസിക്സ് ആണ് ചിത്രത്തിന്റെ ഓഡിയോ- മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ജയസൂര്യ ചിത്രം ‘ടൈറ്റന്‍സ്’ ട്രെയ്‌ലര്‍ പുറത്ത്
