എസ്എക്സ്ആര്‍ ജിടി ശ്രേണി വിപണിയില്‍ അവതരിപ്പിച്ച് അപ്രീലിയ. എസ്എക്സ്ആര്‍ ജിടി 125, എസ്എക്സ്ആര്‍ ജിടി 175 എന്നീ രണ്ടു വേരിയന്റുകളാണ് അവതരിപ്പിച്ചത്. എസ്ആര്‍ വേരിയന്റുകളില്‍ ഉപയോഗിച്ച അതേ പ്ലാറ്റ്ഫോമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചു. 7200 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 14.14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന, 174.7 സിസി എച്ച്പി-ഇ- സിംഗിള്‍- സിലിണ്ടര്‍ എയര്‍- കൂള്‍ഡ് എന്‍ജിനാണ് എസ്എക്സ്ആര്‍ ജിടി 175ല്‍. 7400 ആര്‍പിഎമ്മില്‍ 10.5 ബിഎച്ച്പി കരുത്തും 6200 ആര്‍പിഎമ്മില്‍ 10.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.5 സിസി എച്ച്പി-ഇ- സിംഗിള്‍- സിലിണ്ടര്‍ എയര്‍- കൂള്‍ഡ് എന്‍ജിന്‍ ആണ് ജിടി 125ന് കരുത്തുപകരുന്നത്. രണ്ടിലും 220 എംഎം ഡിസ്‌ക് ബ്രേക്ക് ആണ് മുന്നിലുള്ളത്. പിന്നില്‍ 140എംഎം ഡ്രം ബ്രേക്ക് ആണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടു സ്‌കൂട്ടറുകള്‍ക്കും പുതിയ നിറങ്ങളും ഗ്രാഫിക്സും ലഭിച്ചിട്ടുണ്ട്.
