sabarimala temple jpg

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഒമ്പതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്.  ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദംകേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ചാണ് പരിഗണിക്കുന്നത്. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട് പക്ഷെ ഒരു അധികാരവും ഇല്ലെന്ന വാദം നിലനിൽക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *